Kerala
കൊച്ചി പുറംകടലില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചു
വള്ളത്തില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല

കൊച്ചി | മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചു. കൊച്ചി പുറംകടലില്‍ വൈകീട്ട് 5.30ഓടെയാണ് സംഭവം. പ്രത്യാശ എന്ന വള്ളത്തിലാണ് എം എസ് സി കപ്പല്‍ ഇടിച്ചത്. മത്സ്യബന്ധനം നടത്തുമ്പോള്‍ കപ്പല്‍ ഇടിക്കുകയായിരുന്നു എന്നാണ് പരാതി.
വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വള്ളത്തില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. കൊച്ചിന്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----