Connect with us

Kerala

ചൂരല്‍മലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനം: 260.56 കോടി രൂപ അനുവദിച്ച് കേന്ദ്രം

കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 4654.60 കോടി അനുവദിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപ.

Published

|

Last Updated

ന്യൂഡല്‍ഹി | വയനാട് ചൂരല്‍മലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 260.56 കോടി രൂപ അനുവദിച്ച് കേന്ദ്രം. കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 4654.60 കോടി അനുവദിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപ നല്‍കും. 11 നഗരങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചത്.

അര്‍ബന്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെലവിന്റെ 90 ശതമാനം കേന്ദ്രവും 10 ശതമാനം സംസ്ഥാനവും വഹിക്കണം.

Latest