Connect with us

Kerala

കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ എല്ലായിടത്തും ഇടതുപക്ഷം വരണമെന്നില്ല, മറ്റുപലരും വരും; ബിനോയ് വിശ്വത്തെ പിന്തുണച്ച് കാനം

മുഖ്യമന്ത്രി പറഞ്ഞത് സിപിഎമ്മിന്റെയും ബിനോയ് പറഞ്ഞത് സിപിഐയുടേയും നിലപാടാണെന്നും കാനം

Published

|

Last Updated

തിരുവനന്തപുരം |  ബിനോയ് വിശ്വം എംപിയുടെ പരാമര്‍ശത്തിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ പലരും ദുര്‍വ്യാഖ്യാനം ചെയ്തു. മുഖ്യമന്ത്രി പറഞ്ഞത് സിപിഎമ്മിന്റെയും ബിനോയ് പറഞ്ഞത് സിപിഐയുടേയും നിലപാടാണെന്നും കാനം വ്യക്തമാക്കി.

കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആ സ്ഥലത്തേക്ക് മറ്റുപാര്‍ട്ടികള്‍ കടന്നുവന്നേക്കാം. സിപിഎമ്മിന് ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുണ്ട്. ഇന്ത്യയൊട്ടാകെ ബിജെപിയെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷമുണ്ട്. പക്ഷേ കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആ സ്ഥലത്തേക്ക് എല്ലാ സംസ്ഥാനങ്ങളിലും ഇടത് പക്ഷം വരണമെന്നില്ല. മറ്റുപലരും വരും. അതാണ് ബിനോയ് വിശ്വം പറഞ്ഞത്- കാനം വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞത് സിപിഎമ്മിന്റെയും ബിനോയ് പറഞ്ഞത് സിപിഐയുടേയും നിലപാടാണ്.രണ്ടു നിലപാടുള്ളതുകൊണ്ടാണല്ലോ രണ്ട് പാര്‍ട്ടിയായി നില്‍ക്കുന്നത്. അതേസമയം ഇന്ത്യയുടെ പൊതു രാഷ്ട്രീയ നിലപാടുകളില്‍ സിപിഐക്കും സിപിഎമ്മിനും ഒരേനിലപാടാണെന്നും കാനം വിശദീകരിച്ചു

ഇന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദല്‍ ആകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍. കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍എസ്എസ് സംഘടനകള്‍ ഇടംപിടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest