Kerala
കോണ്‍ഗ്രസ്സില്‍ സംഭവിക്കുന്നത് വി ഡി സതീശന്റെ അനിവാര്യമായ പതനം: ഡോ. പി സരിന്‍
പാര്‍ട്ടിയെ കൈപ്പിടിയിലാക്കിയ വി ഡി സതീശനാണ് പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെയ്‌ക്കേണ്ടത്

കൊച്ചി | അധികാരം കൈപിടിയില്‍ ഒതുക്കിയ ഒരു വ്യക്തി നേരിട്ട അനിവാര്യമായ പതനമാണ് കോണ്‍ഗ്രസ്സില്‍ സംഭവിക്കുന്നതെന്ന് ഡോ. പി സരിന്‍. പാര്‍ട്ടിയെ കൈപ്പിടിയിലാക്കിയ വി ഡി സതീശനാണ് പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെയ്‌ക്കേണ്ടത്. അതാണ് ആദ്യത്തെ ആവശ്യമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയാവശ്യം പിന്നീടാണ് വരുന്നതെന്നും സരിന്‍ പറഞ്ഞു.
വര്‍ഷം മുഴുവന്‍ പറഞ്ഞാലും കോണ്‍ഗ്രസ്സിന്റെ അനാശാസ്യ കഥകള്‍ അവസാനിക്കില്ല. വിഡി സതീശന്‍, ഷാഫി, രാഹുല്‍ എന്നിവര്‍ക്കെതിരെ പറഞ്ഞാലും തീരാത്ത കഥകളുണ്ട്. എന്തൊക്കെയോ കൂട്ടുകച്ചവടം കോണ്‍ഗ്രസ്സില്‍ പൊളിഞ്ഞിട്ടുണ്ട്. അതാണ് ഓരോന്ന് പുറത്ത് വരുന്നത്. പ്രസ്ഥാനത്തില്‍ ഉള്ളവര്‍ തന്നെ അത് പുറത്ത് പറയും. കോണ്‍ഗ്രസ്സിനെ നന്നാക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് അത് മാത്രമാണ് വഴി എന്നും സരിന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ ഷാഫി പറമ്പില്‍ ബിഹാറിലേക്ക് പോയി. രാഹുല്‍ ഗാന്ധിയുടെ ഒപ്പം നടക്കാന്‍ എന്നാണ് പറയുന്നത്. ഇവിടെ നടന്നത് പറഞ്ഞാല്‍ ദേശീയ നേതൃത്വം നാണിച്ചു പോകുമെന്നും ഡോ. പി സരിന്‍ പറഞ്ഞു.