Connect with us

Kerala

മര്‍കസില്‍ പഠിക്കുന്ന കശ്മീര്‍ വീദ്യാര്‍ഥികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയുടെ പ്രചാരകര്‍: മന്ത്രി ശിവന്‍കുട്ടി

മര്‍കസ് സന്ദര്‍ശിച്ച ശേഷം അവിടെ പഠിക്കുന്ന കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി സൗഹൃദം പങ്കിട്ട ശേഷം ഫേസ് ബുക്കില്‍ മന്ത്രി ആഹ്ലാദം പങ്കിട്ടു

Published

|

Last Updated

തിരുവനന്തപുരം | കോഴിക്കോട് മര്‍കസില്‍ പഠിക്കുന്ന നൂറോളം കശ്മീര്‍ വീദ്യാര്‍ഥികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയുടെ പ്രചാരകരാകുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മര്‍കസ് സന്ദര്‍ശിച്ച ശേഷം അവിടെ പഠിക്കുന്ന കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി സൗഹൃദം പങ്കിട്ട ശേഷം ഫേസ് ബുക്കില്‍ മന്ത്രി ആഹ്ലാദം പങ്കിട്ടു.

ഫേസ് ബുക്ക് കുറിപ്പ്:
കോഴിക്കോട് മര്‍കസ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ പഠിക്കുന്ന കാശ്മീരി വിദ്യാര്‍ഥികളെ കണ്ടു. മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള സിലബസ് പ്രകാരം പഠിക്കുന്ന ഇവര്‍, കേരളത്തിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് നല്ല അഭിപ്രായമാണ് പങ്കുവെച്ചത്. സിലബസും മികച്ച പാഠ്യേതര പ്രവര്‍ത്തനങ്ങളും ഇവര്‍ക്ക് സന്തോഷം നല്‍കുന്നു.

കൂടാതെ, കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഇവര്‍ക്ക് ഉറുദു ഇനങ്ങളില്‍ എ ഗ്രേഡ് ലഭിക്കാറുണ്ട്. 2004-ല്‍ കാന്തപുരം ഉസ്താദ് നടത്തിയ കശ്മീര്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചത്. ഇപ്പോള്‍ നൂറോളം വിദ്യാര്‍ഥികള്‍ മര്‍കസില്‍ പഠിക്കുന്നു. ഈ വിദ്യാര്‍ഥികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയുടെ പ്രചാരകരാകുന്നതില്‍ സന്തോഷമുണ്ട്.

 

Latest