Connect with us

Kozhikode

മര്‍കസ് നോളജ് സിറ്റിയിലേക്ക് ആരംഭിച്ച കെ എസ് ആര്‍ ടി സി ബസ് സര്‍വീസിന് സ്വീകരണം

നോളജ് സിറ്റിയിലെ ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് ബസിന് സ്വീകരണമൊരുക്കിയത്.

Published

|

Last Updated

നോളജ് സിറ്റി | കോഴിക്കോട് നിന്നും മര്‍കസ് നോളജ് സിറ്റിയിലേക്ക് പുതുതായി ആരംഭിച്ച കെ എസ് ആര്‍ ടി സി ബസ് സര്‍വീസിന് നോളജ് സിറ്റിയില്‍ സ്വീകരണം നല്‍കി. നോളജ് സിറ്റിയിലെ ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് ബസിന് സ്വീകരണമൊരുക്കിയത്. കെ എസ് ആര്‍ ടി സിയുടെ കോഴിക്കോട് ഡിപ്പോയില്‍ നിന്നും നോളജ് സിറ്റിയിലേക്കും തിരിച്ച് കോഴിക്കോട്ടേക്കുമാണ് ബസ് സര്‍വീസ് നടത്തുന്നത്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയുമെല്ലാം പ്രവര്‍ത്തിച്ച് വരുന്ന മര്‍കസ് നോളജ് സിറ്റിയിലെ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ സര്‍വീസ് ഏറെ പ്രയോജനപ്രദമാകും.

നഗരത്തില്‍ നിന്നും ദിവസേന രണ്ട് സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിച്ചത്. രാവിലെ 7.30 ന് കോഴിക്കോട് നിന്നും നോളജ് സിറ്റിയിലേക്കും, 9.15 ന് നോളജ് സിറ്റിയില്‍ നിന്നും കോഴിക്കോട്ടേക്കും ബസ് പുറപ്പെടും. കൂടാതെ വൈകുന്നേരം മൂന്നിന് കോഴിക്കോട് നിന്നും, 5.10 ന് നോളജ് സിറ്റിയില്‍ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കും പുറപ്പെടുന്ന രീതിയിലാണ് ബസ് സര്‍വീസ്.

 

---- facebook comment plugin here -----

Latest