Connect with us

Kerala

വയനാട്ടിലെ കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെമ്പറുമായ ജോസ് നെല്ലേടത്തെ മരിച്ച നിലയില്‍ കണ്ടെത്തി

വീടിന് സമീപമുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്

Published

|

Last Updated

വയനാട്| വയനാട് മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെമ്പറുമായ ജോസ് നെല്ലേടത്തെ മരിച്ച നിലയില്‍ കണ്ടെത്തി.വീടിന് സമീപമുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ മദ്യവും സ്‌ഫോടക വസ്തുക്കളും വെച്ച കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് തങ്കച്ചന്‍ ജോസ് നെല്ലേടത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസം 17നാണ് തങ്കച്ചന്‍ അറസ്റ്റിലാകുന്നത്. എന്നാല്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തങ്കച്ചനെ പോലീസ് വിട്ടയച്ചു. കേസില്‍ മറ്റൊരു പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു.

തനിക്കെതിരെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നാണ് തങ്കച്ചന്‍ ആരോപിച്ചിരുന്നത്. തങ്കച്ചന്‍ ആരോപണം ഉന്നയിച്ച ഒരാളാണ് ജോസ് നെല്ലേടത്ത്. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജോസ് നെല്ലേടത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.