Kerala
കോഴിക്കോട് മുതുകാട് നേരിയ ഭൂചലനം
വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയില്‍ നിന്ന് ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്
കോഴിക്കോട് | കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തില്‍ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയില്‍ നിന്ന് ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ സെക്കന്റുകള്‍ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു. പെരുവണ്ണാമൂഴി അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളാണ് ഇത്.
---- facebook comment plugin here -----


