Kerala
വാളയാർ ആൾക്കൂട്ടക്കൊലപാതകം: പ്രതികള്‍ക്ക് ജാമ്യം
മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.
മണ്ണാര്‍ക്കാട്| വാളയാർ ആള്‍ക്കൂട്ടകൊലപാതകത്തിൽ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. അട്ടപ്പള്ളം സ്വദേശികളായ എ അനു, എം ആനന്ദന്‍, പി രാജേഷ്, ഷാജി, പി ജഗദീഷ്‌കുമാര്‍, കെ പ്രസാദ്, മുരളി എന്നീ പ്രതികള്‍ക്കാണ് മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ ആറാം പ്രതി കെ വിനോദ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ കുറ്റപത്രം കോടതിയില്‍ പോലീസ് ഇതുവരെ സമര്‍പ്പിച്ചില്ല. ഇതിനു പുറമേ പ്രതികള്‍ 90 ദിവസം റിമാന്‍ഡിലായിരുന്നു. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് സ്വാഭാവികമായ ജാമ്യം കോടതി അനുവദിച്ചത്.
2025 ഡിസംബര്‍ 17 ആണ് ഈസ്റ്റ് അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ബാഗേല്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിക്കുന്നത്. ബംഗ്ലാദേശിയെന്ന് ആരോപിച്ചാണ് ജാര്‍ഖണ്ഡ് സ്വദേശിയായ അതിഥിത്തൊഴിലാളി രാം നാരായണ്‍ ഭാഗേലിനെ ആര്‍എസ്എസുകാരടങ്ങിയ സംഘം മര്‍ദിച്ചുകൊന്നത്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജീവ് നടക്കാവില്‍ ഹാജരായി.
Content Highlights:
The Mannarkkad SC ST Special Court has granted bail to seven accused in the Walayar mob lynching case. The accused, who had been in remand for 90 days, received natural bail as the police failed to submit the charge sheet within the stipulated time. The victim, Ramnarayan Baghel, a migrant worker from Chhattisgarh, was brutally beaten to death on December 17, 2025, after being falsely accused of being a Bangladeshi national. One of the accused in the case, K Vinod, had recently committed suicide while Special Prosecutor Rajeev Nadakkavil appeared for the case in court.







