Connect with us

Kerala

മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടി; വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ജി സുധാകരന്‍

വെള്ളാപ്പള്ളി നേരത്തെ മുതല്‍ മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടിരിക്കുകയാണ്.

Published

|

Last Updated

ആലപ്പുഴ | മുസ്‌ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് നിയുക്ത അമ്പലപ്പുഴ എം എല്‍ എ. ജി സുധാകരന്‍. ലീഗ് മതേതര പാര്‍ട്ടിയാണെന്നും വെള്ളാപ്പള്ളി നേരത്തെ മുതല്‍ മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സുധാകരന്‍ വ്യക്തമാക്കി. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം.

എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നായിരുന്നു വെള്ളാപ്പള്ളി ഇന്നലെ വരെ പറഞ്ഞിരുന്നത്. ഇനി നാളെ എന്ത് പറയുമെന്നും ആര്‍ക്കറിയാം. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് തിരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കണ്ടത്. ഭൂരിപക്ഷം മുസ്‌ലിം വോട്ടുകളും തനിക്കാണ് ലഭിച്ചത് തനിക്കാണെന്നും മുസ്‌ലിം ജനതക്ക് തന്നെ അറിയാമെന്നും സുധാകരന്‍ പറഞ്ഞു. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്‌ലിംകള്‍ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗഹൃദ സന്ദര്‍ശനമെന്ന നിലയിലാണ് വേണുഗോപാലിനെ കണ്ടതെന്നും മന്ത്രി പദവി ആവശ്യപ്പെട്ടിട്ടില്ലെന്നും മുമ്പും മന്ത്രിയായത് ആവശ്യപ്പെട്ടിട്ടല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest