National
ഹോര്‍മുസ് പിന്നിട്ട് ഇന്ത്യയുടെ ഒരു എല്‍ പി ജി കപ്പല്‍ കൂടി രാജ്യത്തെത്തി
'സിമി' എന്ന എല്‍ പി ജി കപ്പലാണ് ഗുജറാത്തിലെ കാന്‍ഡ്‌ലയിലുള്ള ദീന്‍ദയാല്‍ തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 20,000 ടണ്‍ പാചകവാതകം വഹിക്കുന്ന കപ്പല്‍ മെയ് 13-നാണ് ഹോര്‍മുസ് കടന്നത്.
ന്യൂഡല്‍ഹി | ഹോര്‍മുസ് കടലിടുക്ക് പിന്നിട്ട് എല്‍ പി ജി വഹിക്കുന്ന ഇന്ത്യയുടെ ഒരു കപ്പല്‍ കൂടി രാജ്യത്തെത്തി. ‘സിമി’ എന്ന എല്‍ പി ജി കപ്പലാണ് ഗുജറാത്തിലെ കാന്‍ഡ്‌ലയിലുള്ള ദീന്‍ദയാല്‍ തുറമുഖത്ത് എത്തിച്ചേര്‍ന്നത്. ഏകദേശം 20,000 ടണ്‍ പാചകവാതകം വഹിക്കുന്ന കപ്പല്‍ മെയ് 13-നാണ് ഹോര്‍മുസ് കടന്നത്.
യുക്രൈന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 21 ജീവനക്കാരാണ് കപ്പലിലുള്ളത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഹോര്‍മുസ് കടലിടുക്ക് പിന്നിട്ട് രാജ്യത്തെത്തുന്ന 11-ാമത്തെ എല്‍ പി ജി കപ്പലാണ് സിമി. കേന്ദ്ര സര്‍ക്കാരിന്‍ന്റെയും കപ്പല്‍ ഗതാഗത വകുപ്പിന്റെയും ഏകോപനത്തിലൂടെയാണ് കപ്പല്‍ സുരക്ഷിതമായി ഇന്ത്യയിലെത്തിയത്.
യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലുണ്ടായ ഗതാഗത പ്രതിസന്ധി ഇന്ത്യയുടെ ഇന്ധന ശേഖരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. രാജ്യത്തെ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ ഏകദേശം 15 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.







