Kerala
വെള്ളാപ്പള്ളിയുടെ പ്രസ്താവനകളുടെ ഉദ്ദേശ്യം നല്ലതല്ല; കേരളം ഇത്തരക്കാര്‍ക്ക് പറ്റിയ നാടല്ല- കെ സി വേണുഗോപാല്‍
കേരളം പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും വളരുന്ന നാടാണ് ഇത്തരക്കാര്‍ക്ക് പറ്റിയ നാടല്ല.
ആലപ്പുഴ| മുസ്ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
വെള്ളാപ്പളളി നടേശന്റെ പ്രസ്താവനകളുടെ ഉദ്ദേശം നല്ലതല്ലെന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വെള്ളാപ്പള്ളി ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേരളം വെള്ളാപ്പള്ളിക്ക് പറ്റുന്ന നാടല്ലെന്നും കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു.
നാട്ടില്‍ വര്‍ഗീയത ഇളക്കിവിട്ടാല്‍ ജനങ്ങള്‍ അത് അംഗീകരിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് തന്നെ ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകളുമായി വരുന്നത് അംഗീകരിക്കാനാകില്ല.
കേരളം പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും വളരുന്ന നാടാണ് ഇത്തരക്കാര്‍ക്ക് പറ്റിയ നാടല്ല. തൊട്ടതിനും പിടിച്ചതിനും ഒക്കെ മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് ആക്രമിക്കുന്ന ശൈലി, സമൂഹത്തില്‍ മനപ്പൂര്‍വം മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ഉദ്ദേശത്തോടു കൂടി മാത്രമുള്ളതാണെന്ന് വേണുഗോപാല്‍ പറഞ്ഞു.
Content Highlights:
AICC General Secretary KC Venugopal strongly criticized SNDP Yogam chief Vellappally Natesan’s statement alleging that the Muslim League has turned highly anti-Hindu. Speaking in Alappuzha, Venugopal stated that the intention behind such remarks is malicious and that Vellappally should avoid spreading communal hatred. He added that the recent election results clearly prove that the public will reject anyone attempting to incite communal division in the state. Furthermore, he emphasized that deliberately targeting the Muslim League is a calculated attempt to disrupt social harmony in Kerala.







