Kerala
തിരുവനന്തപുരത്ത് കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നു
കരംകുളത്തിന്റേയും സമീപ നദികളുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം| തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമിലെ ജലനിരപ്പ് സംഭരണ ശേഷിയോട് അടുക്കുന്ന സാഹചര്യത്തില്‍ ഡാമിന്റെ 1, 2, 5 നമ്പര്‍ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം (ആകെ 30 സെന്റീമീറ്റര്‍) ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കരംകുളത്തിന്റേയും സമീപ നദികളുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നത്.
അതേസമയം ഇന്ന് മുതല്‍ മെയ് 20-ാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് വരും മണിക്കൂറുകളില്‍ കൂടുതല്‍ മഴ ലഭിക്കുക.
Content Highlights:
Authorities have announced that shutters 1, 2, and 5 of the Aruvikkara dam will be raised by 10 centimeters each as water levels near total storage capacity due to relentless rains in Thiruvananthapuram. Thiruvananthapuram District Collector has issued a high alert for residents living on the banks of Karamana river and adjacent water bodies. The widespread rainfall across Kerala is triggered by a well-marked low-pressure area over the southwest and adjoining central-west Bay of Bengal. Meanwhile, weather models predict isolated heavy rainfall accompanied by lightning and strong winds across various districts in the state until May 20.







