Connect with us

National

വോട്ടെടുപ്പ് പുരോഗമിക്കുന്നു;നാഗാലാന്‍ഡില്‍ മുപ്പത്തിയഞ്ചും മേഘാലയയില്‍ ഇരുപത്തിയാറും ശതമാനം പോളിങ്

സ്ഥാനാര്‍ത്ഥിയുടെ മരണത്തോടെ മേഘാലയയിലെ ഒരു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മേഘാലയില്‍ 26.7 ശതമാനവും നാഗാലാന്‍ഡില്‍ 35.24 ശതമാനവുമാണ് ഇതുവരെയുള്ള പോളിങ്. 60 മണ്ഡലങ്ങളുള്ള ഇരു സംസ്ഥാനങ്ങളിലെയും 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ കൊഹിമയില്‍ വോട്ട് രേഖപ്പെടുത്തി. അഞ്ചാം തവണയും ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മേഘാലയ മുഖ്യമന്ത്രി കൊന്റാഡ് സാങ്മയും കുടുംബവും സൗത്ത് ടുറയില്‍ വോട്ട് ചെയ്തു. ഇത്തവണയും വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ മരണത്തോടെ മേഘാലയയിലെ ഒരു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്.