Connect with us

Kerala

മഅ്ദിന്‍ അക്കാദമിയില്‍ വിഷ്വല്‍ മദീന ചരിത്രാവിഷ്‌കാരം പ്രൗഢമായി

സ്‌നേഹ നബി (സ്വ)1500

Published

|

Last Updated

മലപ്പുറം | പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ 1500ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയില്‍ ‘വിഷ്വല്‍ മദീന’ ചരിത്രാവിഷ്‌കാരം നടത്തി. പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ പള്ളിയായ നബവീ മസ്ജിദ്, റൗളാ ശരീഫ്, വിവിധ മിനാരങ്ങള്‍, ഖുബ്ബകള്‍, ചരിത്ര സ്ഥലങ്ങള്‍, സംഭവങ്ങള്‍ തുടങ്ങിയവ ദൃശ്യാവിഷ്‌കാരത്തോടെ അവതരിപ്പിച്ച പരിപാടിക്ക് ത്വല്‍ഹ സഖാഫി മദീന നേതൃത്വം നല്‍കി.

മഅ്ദിന്‍ ഹജ്ജ് – ഉംറ ഡിപാര്‍ട്ട്‌മെൻ്റ് ഡയറക്ടര്‍ പൂപ്പലം അഷ്‌റഫ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി പ്രാര്‍ഥന നടത്തി. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, ബഷീര്‍ സഅദി വയനാട്, ശിഹാബലി അഹ്‌സനി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ശബീറലി അദനി പരപ്പനങ്ങാടി, സ്വാലിഹ് ഫൈസാനി സംബന്ധിച്ചു.

മുഹമ്മദ് നബി(സ്വ)യുടെ 1500ാം ജന്മദിനത്തിന്റെ ഭാഗമായി മദീന സന്ദര്‍ശിച്ചവരുടെ സംഗമം, മക്ക- മദീന എക്‌സ്‌പോ, ഗ്രാന്‍ഡ് മീലാദ് റാലി, കാലിഗ്രഫി പ്രദര്‍ശനം, ലൈറ്റ് ഓഫ് മദീന, മീലാദ് സമ്മേളനം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 63 ഇന പരിപാടികള്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നടക്കും.