Connect with us

hate speech

വെണ്ണല വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ അറസ്റ്റ് തടയാതെ കോടതി

കഴിഞ്ഞ ദിവസമാണ് വെണ്ണലയിലെ ക്ഷേത്രത്തില്‍ പി സി ജോര്‍ജ് വീണ്ടും മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്.

Published

|

Last Updated

കൊച്ചി | തൈക്കാട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞം പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിന്റെ അറസ്റ്റ് തടയാതെ കോടതി. അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ജോര്‍ജിന്റെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി തള്ളി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 16ലേക്ക് പരിഗണിക്കാന്‍ മാറ്റി.

കേസ് ഡയറി ഹാജരാക്കാന്‍ കേസെടുത്ത പാലാരിവട്ടം പോലീസിനോട് കോടതി നിര്‍ദേശിച്ചു. അറസ്റ്റ് തടയാതിരുന്നതോടെ പാലാരിവട്ടം പോലീസിന് ഉചിതമായ നടപടി സ്വീകരിക്കാം. കഴിഞ്ഞ ദിവസമാണ് വെണ്ണലയിലെ ക്ഷേത്രത്തില്‍ പി സി ജോര്‍ജ് വീണ്ടും മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്.

നേരത്തേ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച പി സി ജോര്‍ജിനോട്, വിദ്വേഷ പ്രസംഗം നടത്തരുതെന്ന് ജാമ്യവ്യവസ്ഥയായി കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ വ്യവസ്ഥ കോടതിക്ക് പുറത്തുവെച്ച് തന്നെ ജോര്‍ജ് ലംഘിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പൊതുപരിപാടിയില്‍ വെച്ച് വിദ്വേഷ പ്രസംഗം നടത്തിയത്.

Latest