Connect with us

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍നിന്ന് 1800 കോടി രൂപ കടമെടുക്കുന്നു

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ കടമെടുക്കലാണിത്

Published

|

Last Updated

തിരുവനന്തപുരം | പുതിയ വി ഡി സതീശന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍നിന്ന് 1800 കോടി രൂപ കടമെടുക്കുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ കടമെടുക്കലാണിത്. റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്.

ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും പുറമേ ഈ മാസം ക്ഷേമപെന്‍ഷനും സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കടമെടുക്കുന്നത്. റിസര്‍വ് ബാങ്കുവഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം 26-ന് നടക്കും. ഡിസംബര്‍വരെ 23,000 കോടി കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

Latest