Connect with us

Ongoing News

ഹജ്ജ്: പുണ്യ ഭൂമി ഇനി സുരക്ഷാ സേനയുടെ വലയത്തില്‍; മക്കയില്‍ സൈനിക പരേഡ്

സുരക്ഷാ സേനകള്‍ സംഘടിപ്പിച്ച ചടങ്ങില്‍ സഊദി ആഭ്യന്തര മന്ത്രി പങ്കെടുത്തു

Published

|

Last Updated

മക്ക | ഈ വര്ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്നത് വരെ പുണ്യഭൂമി ഇനി പൂര്‍ണ്ണ സുരക്ഷാ വലയത്തില്‍. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹജ്ജ് സുരക്ഷാ സേന മക്കയില്‍ പരേഡ് നടത്തി. സഊദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ ഹജ്ജ് സീസണിനായുള്ള സുരക്ഷാസേനയുടെ പരേഡ് വീക്ഷിക്കുകയും സേനയുടെ പ്രവര്‍ത്തന സന്നദ്ധത അവലോകനം ചെയ്യുകയും ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷക്കും കര്‍മ്മങ്ങള്‍ അനായാസേന നിര്‍വഹിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര സുരക്ഷാ സംവിധാനത്തിനു സേന സജ്ജമാണെന്നു ആഭ്യന്തര മന്ത്രി എക്‌സില്‍കുറിച്ചു.

കര, നാവിക, വ്യോമ സേനകള്‍ക്കൊപ്പം ആഭ്യന്തര മന്ത്രാലയവും സിവില്‍ ഡിഫന്‍സും സംയുക്തമായാണ് സുരക്ഷ ഉറപ്പാക്കുന്നത്. തീര്‍ഥാടകരുടെ സുരക്ഷ നിലനിര്‍ത്തുന്നതിനാവശ്യമായ സേനയുടെ സന്നദ്ധത പൊതു സുരക്ഷാ ഡയറക്ടറും ഹജ്ജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് അല്‍-ബസാമി വ്യക്തമാക്കി.

 

Latest