Connect with us

Ongoing News

വിമാനങ്ങളില്‍ പവര്‍ ബാങ്കുകളുടെ ഉപയോഗവും കൈവശം വെക്കലും സഊദി നിരോധിച്ചു

സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ചട്ടങ്ങള്‍ പരിഷ്‌കരിച്ചത്

Published

|

Last Updated

റിയാദ് | വിമാനങ്ങളില്‍ പവര്‍ ബാങ്കുകളുടെ ഉപയോഗവും കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വ്യോമയാന സുരക്ഷയും നിയന്ത്രണ മേല്‍നോട്ടവും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ചട്ടങ്ങള്‍ പരിഷ്‌കരിച്ചത്.

യാത്രക്കാര്‍ക്ക് വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ റീചാര്‍ജ് ചെയ്യുന്നതും വിമാനയാത്രയ്ക്കിടെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതും പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പരമാവധി രണ്ട് പവര്‍ ബാങ്കുകള്‍ വീതം കൈവശം വെക്കാന്‍ അനുമതിയുണ്ടെന്നും ഇവ ക്യാബിനിനുള്ളില്‍ ക്യാരി-ഓണ്‍ ബാഗേജില്‍ സൂക്ഷിച്ചിരിക്കുകയും വേണം.

അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി, വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വിമാന ക്യാബിനുകളിലെ ലിഥിയം ബാറ്ററി ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

 

Latest