Connect with us

Kerala

ഭൂമി ഇടപാടില്‍ ആലഞ്ചേരിക്ക് വത്തിക്കാന്റെ ക്ലീന്‍ ചിറ്റ്

ഭൂമി വിറ്റ് ഇടപാടിലുണ്ടായ നഷ്ടം നികത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Published

|

Last Updated

എറണാകുളം | അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാന്റെ ക്ലീന്‍ചിറ്റ് . ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നാണ് വത്തിക്കാന്‍ കോടതി കണ്ടെത്തിയത്. ഭൂമി വിറ്റ് ഇടപാടിലുണ്ടായ നഷ്ടം നികത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കോട്ടപ്പടിയിലെയും ദേവികുളത്തെയും ഭൂമി വിറ്റ് നഷ്ടം നികത്താനാണ് നിര്‍ദേശം.സിനഡ് തീരുമാനം വത്തിക്കാന്‍ കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി ഇടപാടില്‍ 24 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് സിനഡ് കണ്ടെത്തിയിരുന്നു. കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ സഭാഭൂമി വിറ്റ് നഷ്ടം നികത്താനായിരുന്നു സിനഡ് നിര്‍ദേശം. ഭൂമി വിറ്റ് നഷ്ടം നികത്താന്‍ നേരത്തെ വത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഭൂമി ഇടപാട് കേസില്‍ ആലഞ്ചേരിക്ക് വലിയ തിരിച്ചടി ഉണ്ടായതിന് പിറകെയാണ് വത്തിക്കാന്‍ കോടതി ഇത്തരമൊരു ക്ലീന്‍ ചിറ്റ് നല്‍കിയതെന്നത് ശ്രദ്ധേയമാണ്

 

Latest