National
റിപബ്ലിക് ദിനാഘോഷം; പരേഡ് രാവിലെ 10.30ന് കര്‍ത്തവ്യപഥില്‍, ഡല്‍ഹിയില്‍ അതീവ ജാഗ്രത
9:30ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തിലെത്തി പുഷ്പചക്രമര്‍പ്പിക്കും.
ന്യൂഡല്‍ഹി | 77-ാമത് റിപബ്ലിക് ദിനം ആഘോഷിക്കൊനൊരുങ്ങി രാജ്യം. രാവിലെ 10.30ന് ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ (രാജ്പഥ്) റിപബ്ലിക് പരേഡ് നടക്കും. 9:30ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തിലെത്തി പുഷ്പചക്രമര്‍പ്പിക്കും. പിന്നീട് കര്‍ത്തവ്യപഥിലെത്തി പരേഡ് വീക്ഷിക്കും. റിപബ്ലിക് ദിനാഘോഷത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വൊന്‍ ദെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് മുഖ്യാതിഥികളായെത്തും.
രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും മറ്റും പരേഡില്‍ പ്രതിഫലിക്കും. കേരളത്തിന്റേത് ഉള്‍പ്പെടെ 30 നിശ്ചലദൃശ്യങ്ങള്‍ പരേഡിലുണ്ടാകും. നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരതാ നേട്ടം, കൊച്ചി വാട്ടര്‍ മെട്രോ എന്നിവ പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുക.
ആഘോഷത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് രാവിലെ ഒമ്പതിന് റിപബ്ലിക് ദിന പരേഡ് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരേഡില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അഭിവാദ്യം സ്വീകരിക്കും. വിവിധ സേനാവിഭാഗങ്ങള്‍, എന്‍ സി സി, സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ പരേഡില്‍ അണിനിരക്കും. സംസ്ഥാന ചരിത്രത്തിലാദ്യമായി നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാരും റിപബ്ലിക് ദിന പരേഡിന്റെ ഭാഗമാകുമെന്നത് പ്രത്യേകതയാണ്.


