Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; മൊഴിപകര്‍പ്പുകള്‍ ഇഡിക്ക് കൈമാറാന്‍ എസ്‌ഐടി
നാളെ ഇഡി ഉദ്യോഗസ്ഥര്‍ എസ്‌ഐടി ഓഫീസിലെത്തി ചര്‍ച്ച നടത്തും
തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ രേഖപ്പെടുത്തിയ സാക്ഷികളുടെയും പ്രതികളുടെയും മൊഴികളുടെ പകര്‍പ്പ് എസ്‌ഐടി ഇഡിക്ക് കൈമാറും. നാളെ ഇഡി ഉദ്യോഗസ്ഥര്‍ എസ്‌ഐടി ഓഫീസിലെത്തി ചര്‍ച്ച നടത്തും. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമായവ ഇഡിയ്ക്ക് കൈമാറും.
പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ ഇഡി റെയ്ഡിന് മുന്‍പേ എസ്‌ഐടിയോട് ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ നല്‍കാതിരുന്നാല്‍ മറ്റൊരു നിയമ തര്‍ക്കമാകുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തര്‍ക്കം ഒഴിവാക്കാന്‍ തീരുമാനിച്ചതായി എസ്‌ഐടി മേധാവി എച്ച് വെങ്കിടേഷ് വ്യക്തമാക്കി.







