Connect with us

Kerala

വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ച വിജയം; അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

സമര നേതാവ് വളര്‍മതിക്ക് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ വെള്ളം നല്‍കി

Published

|

Last Updated

തിരുവനന്തപുരം|വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. അനിശ്ചിതകാല നിരാഹാര സമരം  എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അവസാനിപ്പിച്ചു.  സമരം ആരംഭിച്ചിട്ട് 37 ദിവസമായി.

നിരാഹാര സമരം സമര നേതാവ് വളര്‍മതി അവസാനിപ്പിച്ചു. വളര്‍മതിയ്ക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ വെള്ളം നല്‍കി. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങള്‍. ഇതാദ്യമാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.

സെപ്റ്റംബർ 24നുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടരുമെന്ന് വളർമതി അറിയിച്ചു. നിരഹാരം ഞാൻ അവസാനിപ്പിച്ചു. ആവശ്യം നടപ്പിലാക്കുന്നത് വരെ സമരം തുടരും. വിഷയങ്ങൾ അനുകൂലമായി പരിഗണിക്കുന്നവരെ ഞങ്ങൾ ഇവിടെ തുടരും. സമരം പ്രകടനമോ പ്രതിഷേധമോ ആയി തുടരില്ലെന്നും വളർമതി വ്യക്തമാക്കി.

Content Highlights:
The 37-day Secretariat strike by LPST rank holders ended following successful talks with Education Minister N Samsudheen. Strike leader Valarmathi ended her hunger strike after receiving water from the minister. The government initiated the meeting to address key candidate demands.

 

---- facebook comment plugin here -----

Latest