Kerala
സംസ്ഥാനത്ത് റിപബ്ലിക് ദിനാഘോഷം പ്രൗഢമായി; ഗവര്‍ണര്‍ പതാക ഉയര്‍ത്തി
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു.
തിരുവനന്തപുരം | രാജ്യത്തിന്റെ 77-ാം റിപബ്ലിക് ദിനം സംസ്ഥാനത്ത് പ്രൗഢമായി ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പതാക ഉയര്‍ത്തി, അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു. പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍, എന്‍ സി സി, സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ പരേഡില്‍ അണിനിരന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാരും റിപബ്ലിക് ദിന പരേഡിന്റെ ഭാഗമായത് പ്രത്യേകതയായി.
പ്രസംഗത്തില്‍ പത്മ അവാര്‍ഡ് ജേതാക്കളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. ഓരോ പുരസ്‌കാര ജേതാവിന്റെയും പേരെടുത്തു പറഞ്ഞായിരുന്നു അഭിനന്ദനം. തലസ്ഥാനത്തെ
ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി.



