Kerala
വടകര എംഡിഎംഎ കേസ്; മുഖ്യപ്രതി ഷിന്റോ ഹൈദരാബാദില്‍ പിടിയില്‍
എംഡിഎംഎ ഇടപാടുകള്‍ ഇയാള്‍ വഴിയാണ് നടന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്.
കോഴിക്കോട് | അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. എംഡിഎംഎ ഇടപാടുകള്‍ ഇയാള്‍ വഴിയാണ് നടന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. കേസിലെ 11 പ്രതികളില്‍ പത്തുപേരും ഇതോടെ അറസ്റ്റിലായി.കേസിലെ രണ്ട് പ്രതികളെ ബുധനാഴ്ച പിടികൂടിയിരുന്നു.കേസിലെ 10, 11 പ്രതികളായ പുല്‍പ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് സ്വദേശി വിശാല്‍ എന്നിവരാണ് അറസ്റ്റിലായത്
ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബേങ്ക് അക്കൗണ്ടുകള്‍ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ 28ന് പുലര്‍ച്ചെ രണ്ടു മണിയോടെ വടകരയില്‍ സഫ്വാന് എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് മറ്റുള്ള പ്രതികളെ കുറിച്ച് അറിയുന്നത്. പേരാമ്പ്ര ബിആര്‍സിയിലെ സ്പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ സ്പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായിരുന്നു.കേസിലെ മറ്റ് പ്രതികള്‍ക്ക് നേരത്തെ വടകര എന്‍ഡിപിഎസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
Content Highlights:Prime accused Shinto Shibu from Wayanad was arrested in Hyderabad in the Vadakara MDMA case involving Kozhikode school teachers. With two more accomplices nabbed earlier, ten of the eleven accused are now in custody. Investigators uncovered bank transactions worth lakhs linked to the drug network.





