Kerala
കാറിടിച്ച് ഭിക്ഷാടകന് മരിച്ചു; കാറില്‍ കുരുങ്ങിയ ഭിക്ഷാടകനെ വലിച്ചു കൊണ്ടുപോയത് രണ്ട് കിലോമീറ്ററോളം
ഇടറോഡില്‍വച്ച് കാറില്‍ കുരുങ്ങിയ ഭിക്ഷാടകനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു
കൊല്ലം | വവ്വക്കാവില്‍ കാറിടിച്ച് പരുക്കേറ്റ ഭിക്ഷാടകന് മരിച്ചു. കാറിനടിയില്‍ കുരുങ്ങിയ ഇയാളെയും കൊണ്ട് കാര്‍ രണ്ടുകിലോമീറ്ററോളം മുന്നോട്ടുപോകുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭിക്ഷാടകന് സംഭവസ്ഥലത്തുതന്നെ മരിച്ചു.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് കടത്തൂര്‍ സ്വദേശിയും വ്യാപാരിയുമായ ഷാജഹാനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയില്‍ വച്ചാണ് ഷാജഹാന്റെ കാര്‍ ഭിക്ഷാടകനെ ഇടിച്ചിട്ടത്. അപകടം നടന്നിട്ടും വാഹനം നിര്‍ത്താന്‍ ഇയാള്‍ തയാറായില്ല. തുടര്‍ന്ന് ഒരു ഇടറോഡില്‍വച്ച് കാറില്‍ കുരുങ്ങിയ ഭിക്ഷാടകനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു
സംഭവസ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Content Highlights: A beggar died in Vavvakkavu, Kollam, after a car hit him on the National Highway and dragged him for two kilometers on Friday night. The driver later abandoned the victim on a pocket road and fled. Police have taken Kadathoor native Shajahan into custody and seized the vehicle.




