Connect with us

Kerala

സുന്നി വിദ്യാഭ്യാസ ബോര്‍ഡ്: കാന്തപുരം പ്രസിഡന്റ്, കോടമ്പുഴ ബാവ മുസ്‍ലിയാർ ജനറല്‍ സെക്രട്ടറി

ട്രഷററായി സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ തുടരും

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായിരുന്ന സയ്യിദ് അലി ബാഫഖി തങ്ങളുടെ വഫാത്തിനെ തുടർന്ന് ഒഴിവ് വന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. ഖലമുല്‍ ഇസ്‌ലാം കോടമ്പുഴ അബ്ദുറഹ്മാന്‍ ബാവ മുസ്‌ലിയാരാണ് ജനറല്‍ സെക്രട്ടറി. ട്രഷററായി സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ തുടരും.

കാരന്തൂര്‍ മര്‍കസുസ്സുഖാഫത്തിസ്സുന്നിയ്യയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹിം നന്ദിയും പറഞ്ഞു.

സി പി സൈതലവി മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, സി മുഹമ്മദ് ഫൈസി, ടി അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം.ഫൈസി വില്യാപ്പള്ളി, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം തുടങ്ങിയവര്‍ സംബന്ധിച്ചു.

Content Highlights:
Kanthapuram AP Aboobacker Musliyar is elected President of the Samastha Kerala Sunni Vidyabhyasa Board following Sayyid Ali Bafakhy Thangal’s demise. Kodampuzha Abdurahman Bava Musliyar is General Secretary and Sayyid Kumbol Attakoya Thangal remains Treasurer. The meeting was held at Markaz, Karanthur.

Latest