Kozhikode
വ്യാപാര - സാംസ്‌കാരിക ലോകത്ത് ഗ്ലോബല്‍ സാധ്യതകള്‍ തുറന്ന് നെക്‌സ് ഉസ്
ഉസ്‌ബെകിസ്ഥാന്‍ അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി
മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന നെക്‌സ് ഉസ് കൂടിക്കാഴ്ചയില്‍ ഉസ്‌ബെകിസ്ഥാന്‍ അംബാസഡര്‍ സര്‍ദോര്‍ മിര്‍സ യൂസുപോവിച് റുസ്താംബീവ് സംസാരിക്കുന്നു
മര്‍കസ് നോളജ് സിറ്റി ഫൗണ്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അധ്യക്ഷതയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ഉസ്‌ബെകിസ്ഥാന്‍ എംബസിയുടെ വ്യാപാര- സാമ്പത്തിക കൗണ്‍സിലര്‍ അബ്ദുല്‍ അസീസ് അബ്ദു ഖലീലോവ്, നോളജ് സിറ്റി ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍, ഔട്‌റീച്ച് ഡയറക്ടര്‍ കെ വി നൗഫല്‍ സംസാരിച്ചു. ഉസ്‌ബെകിസ്ഥാന്‍ അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും ആവശ്യമായ സഹകരണങ്ങള്‍ അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.
Content Highlights: Uzbekistan Ambassador to India Sardor Mirzayusupovich Rustambev attended the Nex Uz business meet at Markaz Knowledge City. Prominent business leaders explored international trade and investment opportunities with Uzbekistan. Chaired by Dr. Muhammed Abdul Hakeem Azhari, the event aimed to strengthen economic ties.




