Kerala
യു എസ് വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; കൊല്ലത്ത് രണ്ട് പേര്‍ പിടിയില്‍
ആശ്രമത്തിന് സമീപത്തെ ബീച്ചില്‍ ഇരിക്കുകയായിരുന്ന ഇവരെ സൗഹൃദം നടിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു

കൊല്ലം കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേര്‍ പിടിയില്‍. ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, അജയന്‍ എന്നിവരാണ് അറസ്റ്റിലായത്. അമൃതപുരി ആശ്രമത്തില്‍ എത്തിയ യു എസുകാരിയായ 44 കാരിയാണ് പീഡനത്തിന് ഇരയായത്.
ആശ്രമത്തിന് സമീപത്തെ ബീച്ചില്‍ ഇരിക്കുകയായിരുന്ന ഇവരെ സൗഹൃദം നടിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. യു എസ് വനിത ആശ്രമത്തിലെത്തി വിവരം അറിയിച്ചതോടെ ആശ്രമം അധികൃതര്‍ സംഭവം പോലീസില്‍ ്അറിയിക്കുകയായിരുന്നു. കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്.
---- facebook comment plugin here -----