International
ഇന്ത്യാ-പാക് സംഘര്‍ഷങ്ങളില്‍ ഇടപെടില്ലെന്ന് അമേരിക്ക
ആണവായുധങ്ങളുള്ള രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു.

ന്യൂയോര്‍ക്ക് | ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷങ്ങളില്‍ ഇടപെടില്ലെന്ന് അമേരിക്ക. ഇന്ത്യ – പാക് സംഘര്‍ഷം അടിസ്ഥാനപരമായി തങ്ങളുടെ കാര്യമല്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു
രണ്ട് ആണവ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തീര്‍ച്ചയായും ആശങ്കയുണ്ട്. ഇന്ത്യയെയും പാകിസ്താനെയും നിയന്ത്രിക്കാന്‍ യുഎസിന് കഴിയില്ല. എന്നാല്‍ ആണവായുധങ്ങളുള്ള രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു.
അതേസമയം, സംഘര്‍ഷങ്ങള്‍ സാധ്യമാകും വേഗത്തില്‍ അവസാനിപ്പിക്കാന്‍ കഴിയണമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുടെ നിലപാടെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷം മയപ്പെടുത്താന്‍ ഇടപെടുക എന്നത് മാത്രമാണ് അമേരിക്കയ്ക്ക് ചെയ്യാന്‍ കഴിയുക. എന്നാല്‍ അടിസ്ഥാനപരമായി ഈ വിഷയം അമേരിക്കയുടെ നിയന്ത്രത്തിലുള്ളതല്ല. ഒരു സംഘര്‍ഷത്തില്‍ ഇടപെടാന്‍ ശ്രമിക്കില്ല- വാന്‍സ് വ്യക്തമാക്കി.