Saudi Arabia
യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഥമ സഊദി സന്ദര്‍ശനം; 18 ധാരണാപത്രങ്ങളില്‍ ഒപ്പ് വെച്ചു
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള സഊദി വിഷന്‍ 2030 ന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുന്ന മേഖലകളില്‍ വിപുലമായ നിക്ഷേപ അവസരങ്ങളാണ് ലഭിക്കുക

ജിദ്ദ |യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഥമ സഊദി സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ നിക്ഷേപം, ഊര്‍ജം, കമ്മ്യൂണിക്കേഷന്‍, ബഹിരാകാശം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ 18 ധാരണാപത്രങ്ങളില്‍ ഒപ്പ് വെച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള സഊദി വിഷന്‍ 2030 ന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുന്ന മേഖലകളില്‍ വിപുലമായ നിക്ഷേപ അവസരങ്ങളാണ് ലഭിക്കുക
ബോയിംഗ് എയ്റോസ്പേസ്, റേതിയോണ്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രീസ്, മെഡ്ട്രോണിക്, ഡിജിറ്റല്‍ ഡയഗ്നോസ്റ്റിക്സ്, ഹെല്‍ത്ത് കെയര്‍ മേഖല, ഊര്‍ജം, ടൂറിസം, വിദ്യാഭ്യാസം, ഉല്‍പ്പാദനം, ടെക്സ്റ്റൈല്‍സ്,റോയല്‍ കമ്മീഷന്‍ ഫോര്‍ ജുബൈല്‍ , യാമ്പുതുടങ്ങിയ നിരവധി സ്വകാര്യ മേഖലാ കമ്പനികളുമായും നിക്ഷേപ ധാരണയായി
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുമായി സഹകരിച്ച് ചന്ദ്രന്റെയും ചൊവ്വയുടെയും സംയുക്ത പര്യവേക്ഷണം നടത്താന്‍ അനുവദിക്കുന്ന യുഎസ് ബഹിരാകാശ ഏജന്‍സി (നാസ) യുമായി സഊദി ബഹിരാകാശ അതോറിറ്റി കരാറില്‍ ഒപ്പുവെച്ചതോടെ സഊദി അറേബ്യ ബഹിരാകാശമേഖയിലേക്കുള്ള പ്രധാന ചുവടുവെപ്പിനാണ് തുടക്കം കുറിച്ചത്
5ജി, 6ജി സാങ്കേതികവിദ്യകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിന് യുഎസ് നാഷണല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷനുമായി സഹകരണവും, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയില്‍ ഗവേഷണം, വികസനം, നവീകരണം എന്നിവയുടെ വേഗത വര്‍ദ്ധിപ്പിക്കാനും കരാര്‍ ലക്ഷ്യമിടുന്നു.