Connect with us

Kuwait

ബഹുസ്വരത സംരക്ഷിക്കാന്‍ ഇടര്‍ച്ചയില്ലാത്ത ചെറുത്തുനില്‍പ്പ് അനിവാര്യം: ഐ സി എഫ്

'ബഹുസ്വരതയെ ഇല്ലാതാക്കി ഏകശിലാരൂപത്തിലുള്ള രാജ്യത്തെ നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.'

Published

|

Last Updated

കുവൈത്ത്‌ സിറ്റി | ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ബഹുസ്വരത സംരക്ഷിക്കാന്‍ ഇടര്‍ച്ചയില്ലാത്ത ചെറുത്തുനില്‍പ്പ് ആവശ്യമാണെന്ന് ഐ സി എഫ് പൗരസഭ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന പ്രമേയത്തില്‍ ഐ സി എഫ് ഫഹാഹീല്‍ സെന്‍ട്രല്‍ കമ്മിറ്റിയാണ് പൗരസഭ സംഘടിപ്പിച്ചത്.

വൈവിധ്യം കൂടിക്കലര്‍ന്ന് ഉണ്ടായതാണ് ഇന്ത്യ. വ്യത്യസ്തരായിരിക്കാനുള്ള അവകാശമാണ് ജനാധിപത്യം. എന്നാല്‍ ബഹുസ്വരതയെ ഇല്ലാതാക്കി ഏകശിലാരൂപത്തിലുള്ള രാജ്യത്തെ നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭാഷയെയും ചരിത്രത്തെയും സംസ്‌കാരത്തെയും വിദ്യാഭ്യാസത്തേയും ആയുധമാക്കി ബഹുസ്വരത ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ രാഷ്ട്രത്തിന്റെ വളര്‍ച്ചയുടെ നിറം കെടുത്തുമെന്നും പൗരസഭ അഭിപ്രായപ്പെട്ടു.

ഫഹാഹീല്‍ മെട്രോ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ശംസുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ശുക്കൂര്‍ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സിദ്ദീഖ് കൂട്ടായി കീ നോട്ട് അവതരണം നടത്തി.

സയ്യിദ് സൈതലവി സഖാഫി, പ്രേമന്‍ ഇല്ലത്ത്, അഹ്മദ് കെ മാണിയൂര്‍ (ഐ സി എഫ്), ബിനോയ് ചന്ദ്രന്‍ (ഒ ഐ സി സി), ഡോ. അബ്ദുല്‍ ഹമീദ് (കെ എം സി സി), മുസ്ഫര്‍ എം പി (കല), സത്താര്‍ കുന്നില്‍ (ഐ എം സി സി), താഹിര്‍ ചെരിപ്പൂര്‍ (ആര്‍ എസ് സി) പ്രസംഗിച്ചു. ശിഹാബ് വാരം സ്വാഗതവും ജഅ്ഫര്‍ നടക്കാവ് നന്ദിയും പറഞ്ഞു.

 

Latest