National
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് അജ്ഞാത ബോംബ് ഭീഷണി
വ്യാജ സന്ദേശം അയച്ചതിന് വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബോംബെ| ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് അജ്ഞാത ബോംബ് ഭീഷണി. നാല് ബോംബുകള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ന് മൂന്നു മണിക്ക് പൊട്ടുമെന്നുമാണ് സന്ദേശത്തിലുള്ളത്. കോമ്രേഡ് പിണറായി വിജയന്‍ എന്ന മെയില്‍ ഐഡിയില്‍ നിന്നാണ് ഭീഷണി ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പരാതിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ സന്ദേശം അയച്ചതിന് വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----