Connect with us

Kerala

വന്ദേഭാരതില്‍ വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്ര സഹ മന്ത്രിമാർ

തീവ്രവാദ ഗാനം ഒന്നുമല്ല കുട്ടികൾ ചൊല്ലിയതെന്ന് സുരേഷ് ഗോപി; ആര്‍എസ്എസ് ഗണഗീതം ചൊല്ലിയാല്‍ എന്താണ് പ്രശ്‌നമെന്ന് ജോര്‍ജ് കുര്യൻ

Published

|

Last Updated

ത്യശ്ശൂര്‍| എറണാകുളം – ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും. തീവ്രവാദ ഗാനം ഒന്നുമല്ല കുട്ടികൾ ചൊല്ലിയതെന്ന് സുരേഷ് ഗോപിയും ആര്‍എസ്എസ് ഗണഗീതം ചൊല്ലിയാല്‍ എന്താണ് പ്രശ്‌നമെന്ന് മന്ത്രി ജോര്‍ജ് കുര്യനും പ്രതികരിച്ചു.

കുട്ടികള്‍ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഗണഗീതം ചൊല്ലിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. കുട്ടികള്‍ക്ക് അപ്പോള്‍ തോന്നിയതാണ് അവര്‍ ചെയ്യ്തത്, തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത് എന്നും അദ്ദേഹം ന്യായീകരിച്ചു. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭഷയുമില്ല. സംഗീതം ആസ്വദിക്കാനുള്ളതണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങള്‍ അവാര്‍ഡ് കൊടുക്കുകയല്ലേ വേണ്ടത് എന്ന് സുരേഷ് ഗോപി ചോദിച്ചു.

ആര്‍എസ്എസ് ഗണഗീതം ചൊല്ലിയാല്‍ എന്താണ് പ്രശ്‌നമെന്നായിരന്നു കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്റെ ചോദ്യം. ഹിന്ദു എന്നൊരു വാക്ക് അതില്‍ ഇല്ലെന്നും അതു കെണ്ട് തന്നെ കുട്ടികള്‍ അത് പഠിക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്നും അദ്ദേഹം ചോദിച്ചു. ഒരു ഗണഗീതവും തനിക്ക് അറിയില്ല എന്നാല്‍ കോണ്‍ഗ്രസിന്റെ പല നേതകള്‍ക്കും ഇത് കാണാതെ പാടന്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest