National
പഠനത്തില്‍ മികവ് പുലര്‍ത്താനായില്ല; ആറാം ക്ലാസുകാരി താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ 19-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാതത്തിലുള്ള വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയത്തെന്ന് സുചന.
താനെ| പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ 19-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയില്‍ താനെ ജില്ലയിലെ കല്യാണ്‍ വെസ്റ്റ് മേഖലയിലാണ് സംഭവം.
പഠനത്തില്‍ മുന്നേറാന്‍ കഴിയാത്തതില്‍ പതിനാലുകാരിയായ കുട്ടി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി പോലീസ് റിപോര്‍ട്ടില്‍ പറഞ്ഞു. ദീപാവലിക്ക് മുമ്പ് നടത്തിയ പരീക്ഷയില്‍ വളരെ കുറഞ്ഞ മാര്‍ക്കാണ് കുട്ടിക്ക് ലഭിച്ചത്. തുടര്‍ന്ന് പഠനം മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ കുട്ടിയെ ആവര്‍ത്തിച്ച് ഉപദേശിച്ചിരുന്നു. ഇത് കുട്ടിയുടെ ആശങ്കയും ഉത്കണ്ഠയും വര്‍ധിപ്പിച്ചതായി കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം പോലീസ് വ്യക്തമാക്കി. കുട്ടിയെ സമ്മര്‍ദത്തിലാക്കിയിരിക്കാം എന്ന് പോലീസ് പറഞ്ഞു. മാതാവിനും മുത്തശ്ശിക്കും സഹോദരിക്കുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.
താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടിയ കുട്ടി താഴെ പാര്‍ക്ക് ചെയ്തിരുന്ന ഒരു ഇരുചക്രവാഹനത്തിനു മുകളിലേക്കാണ് വീണത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.



