Connect with us

Ongoing News

എല്ലാതരം വിസകളിലും ഉംറ നിര്‍വഹിക്കാം: സഊദി ഹജ്ജ് മന്ത്രാലയം

വ്യക്തിഗത, ടൂറിസ്റ്റ്, വര്‍ക്ക് വിസകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുമതി.

Published

|

Last Updated

ജിദ്ദ | ഏതുതരം വിസയിലുള്ളവര്‍ക്കും ഇപ്പോള്‍ ഉംറ ചെയ്യാന്‍ അനുമതിയുണ്ടെന്ന് സഊദി ഹജ്ജ് മന്ത്രാലയം. വ്യക്തിഗത, കുടുംബം, ടൂറിസ്റ്റ്, ട്രാന്‍സിറ്റ്, വര്‍ക്ക് വിസകള്‍ ഉള്‍പ്പെടെയുള്ള വിസകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ ഇപ്പോള്‍ അര്‍ഹതയുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.

സഊദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഉംറ നിര്‍വഹിക്കുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഹജ്ജ്, ഉംറ സംവിധാനത്തിനുള്ളില്‍ സേവനങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സഊദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ അവരുടെ ആചാരങ്ങള്‍ എളുപ്പത്തിലും ശാന്തതയിലും നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഈ നടപടി അടിവരയിടുന്നതായി മന്ത്രാലയം പറഞ്ഞു. ഉംറ വിസയില്‍ എത്താത്തവര്‍ക്ക് ചടങ്ങുകള്‍ നിര്വഹിക്കാനാവില്ലെന്ന് ചില റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വിശദീകരണം.

ഏതെങ്കിലും ഏജന്‍സിയുടെ സഹായമില്ലാതെ നേരിട്ടുള്ള തീര്‍ഥാടന ബുക്കിംഗുകള്‍ക്കായി സഊദി അറേബ്യ ഈയിടെ ‘നുസുക് ഉംറ’ പ്ലാറ്റ്ഫോം തുടങ്ങിയിട്ടുണ്ട്. ഇതുവഴി പാക്കേജുകള്‍ തിരഞ്ഞെടുത്ത് ഇലക്ട്രോണിക് രീതിയില്‍ പെര്‍മിറ്റുകള്‍ നേടി നേരിട്ട് ഉംറ നിര്‍വഹിക്കാന്‍ തീര്‍ഥാടകരെ അനുവദിക്കുന്നു. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നേരത്തെ ബുക്ക് ചെയ്യാനും സമയം തിരഞ്ഞെടുക്കാനും സംയോജിത പ്ലാറ്റ്‌ഫോം വഴി സാധ്യമാവുമെന്നും മന്ത്രാലയം അറിയിച്ചു.

 

Latest