Connect with us

Kerala

നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ വരും; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍: വി ഡി സതീശന്‍

. നൂറ് സീറ്റ് കിട്ടിയില്ലെങ്കില്‍ താന്‍ വനവാസത്തിനു പോകുമോയെന്നാണ് ചിലര്‍ ചോദിക്കുന്നത് . അവരെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും വി ഡി സതീശന്‍

Published

|

Last Updated

പാലക്കാട്  | വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നൂറ് സീറ്റ് കിട്ടിയില്ലെങ്കില്‍ താന്‍ വനവാസത്തിനു പോകുമോയെന്നാണ് ചിലര്‍ ചോദിക്കുന്നത് . അവരെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പാലക്കാട് നടത്തിയ യുഡിഎഫ് നയ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിളക്കമാര്‍ന്ന വിജയം യുഡിഎഫ് നേടും. യുഡിഎഫ് ബൂത്ത് മണ്ഡലം കമ്മിറ്റികള്‍ സജീവമാകണം. വോട്ടര്‍ പട്ടികയില്‍ പരമാവധി ആളുകളെ ചേര്‍ക്കണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ മുഴുവന്‍ വോട്ടുകളും ചേര്‍ത്തട്ടില്ല. അതുകൂടി ചേര്‍ക്കുകയായിരുന്നെങ്കില്‍ വി കെ ശ്രീകണ്ഡന്റെ ഭൂരിപക്ഷം കൂടുമായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് ഭരിക്കുമ്പോള്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചാല്‍ എന്താകുമായിരുന്നു സ്ഥിതി.പിണറായി വിജയനും യോഗി ആദിത്യനാഥും ഒരേ ലൈനാണ്. മുഖ്യമന്ത്രി ഒരു കാഷായ വസ്ത്രം കൂടി ധരിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നില്‍വന്ന കാര്യങ്ങളുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി എടുത്തത്. പാലക്കാടുമായി ബന്ധപ്പെട്ട ഒരു വിഷയം കോണ്‍ഗ്രസിന് മുന്നിലെത്തി. തുടര്‍ന്ന് പാര്‍ടിയുടെ പ്രധാനപ്പെട്ട എല്ലാ നേതാക്കന്‍മാരും ഇരുന്ന് തീരുമാനമെടുത്തു. അദ്ദേഹത്തെ പാര്‍ടിയില്‍നിന്നും പാര്‍ലിമെന്ററി പാര്‍ടിയില്‍നിന്നും സസ്പെന്റ് ചെയ്തു. അങ്ങനൊരു തീരുമാനമെടുത്തത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് പാര്‍ടി ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു

---- facebook comment plugin here -----

Latest