Kerala
സ്പീക്കർ വിവാദം സഭയിൽ ഉന്നയിക്കാൻ യു ഡി എഫ്
തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന എൻ എസ് എസ് നിലപാട് പക്വമാണെന്നും യു ഡി എഫ് വിലയിരുത്തി.
		
      																					
              
              
            തിരുവനന്തപുരം | സ്പീക്കർ എ എൻ ഷംസീറുമായി ബന്ധപ്പെട്ട വിവാദം നിയമ സഭയിൽ ഉന്നയിക്കാൻ യു ഡി എഫ്. എന്നാൽ, വലിയ നിലയിൽ കത്തിക്കേണ്ടെന്നും തീരുമാനിച്ചു. തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന എൻ എസ് എസ് നിലപാട് പക്വമാണെന്നും യു ഡി എഫ് വിലയിരുത്തി.
സ്പീക്കർ തിരുത്തണമെന്ന ആവശ്യത്തിൽ ഊന്നിയായിരിക്കും വിഷയം യു ഡി എഫ് ഉന്നയിക്കുക. സ്പീക്കർക്കെതിരെ അടിയന്തര പ്രമേയം നോട്ടീസ് കൊണ്ട് വരാൻ പറ്റില്ലെന്ന ചട്ടമുള്ളതിനാലാണ് വിഷയം ഉന്നയിക്കാൻ മാത്രം തീരുമാനമായത്.
പ്രധാന വിഷയങ്ങളിൽ അടക്കം മുഖ്യമന്ത്രി പുലർത്തുന്ന മൗനം രാഷ്ട്രീയമായി ഉന്നയിക്കും. വർഗീയ ശക്തികൾക്ക് കേരളത്തിൽ അവസരം കൊടുക്കരുതെന്നും യു ഡി എഫ് യോഗത്തിൽ പരാമർശിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
