Connect with us

niyamasabha kayyankali

നിയമസഭയില്‍ കൈയാങ്കളി തുടങ്ങിയത് യു ഡി എഫ്: ഇ പി ജയരാജന്‍

ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി; എല്‍ ഡി എഫ് ചെയ്തത് യു ഡി എഫ് ആക്രമണത്തെ പ്രതിരോധിക്കുക മാത്രം

Published

|

Last Updated

തിരുവനന്തപുരം | കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിക്ക് പിന്നില്‍ അന്നത്തെ സര്‍ക്കാറിന്റെ ആസൂത്രണമുണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കൈയാങ്കളി തുടങ്ങിയത് യു ഡി എഫുകാരാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ശിവന്‍കുട്ടിയെ യു ഡി എഫുകാര്‍ കൈയേറ്റം ചെയ്തു. ശിവന്‍കുട്ടിയെ തല്ലിവീഴ്ത്തി ബോധം കെടുത്തി. വനിതാ എം എല്‍ എമാരെ യു ഡി എഫുകാര്‍ കടന്നുപിടിച്ചു. യു ഡി എഫ് ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. നടത്തുളത്തിലിറങ്ങി പ്രതിഷേധിക്കുക മാത്രമാണ് പ്രതിപക്ഷം ലക്ഷ്യംവെച്ചത്. എന്നാല്‍ രാഷ്ട്രീയപ്പക തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസെടുത്തത്. നിയമസഭയുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ യു ഡി എഫ് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

Latest