Connect with us

Uae

ഹിജ്‌റ പുതുവത്സരാശംസകള്‍ നേര്‍ന്ന് യു എ ഇ നേതാക്കള്‍

യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Published

|

Last Updated

അബൂദബി | യു എ ഇയിലെയും ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് ഹിജ്‌റ പുതുവത്സരാശംസകള്‍ നേര്‍ന്ന് നേതാക്കള്‍. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പങ്കുവെച്ച സന്ദേശത്തില്‍ വരാനിരിക്കുന്ന വര്‍ഷം മേഖലയിലും ലോകത്തും ശാശ്വതമായ സമാധാനവും സ്ഥിരതയും കൈവരിക്കട്ടെ എന്നും എല്ലാവര്‍ക്കും പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും പ്രാര്‍ഥിച്ചു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഈ വര്‍ഷം എല്ലാവര്‍ക്കും നന്മയും അനുഗ്രഹങ്ങളും സമൃദ്ധിയും കൊണ്ടുവരട്ടെ എന്നും എല്ലാ വര്‍ഷവും മികച്ച ദിവസങ്ങള്‍ സമ്മാനിക്കട്ടെ എന്നും ആശംസിച്ചു.

ജനങ്ങള്‍ എപ്പോഴും സുരക്ഷിതത്വത്തിലും സമാധാനത്തിലും സ്ഥിരതയിലും തുടര്‍ച്ചയായ സമൃദ്ധിയിലും ജീവിക്കട്ടെ എന്ന സന്ദേശവുമായി വിവിധ ഭരണാധികാരികളും കിരീടാവകാശികളും ആശംസ നേര്‍ന്നിട്ടുണ്ട്.

 

Latest