Kerala
പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
അടൂര്‍ പഴകുളം പൊന്മാന കിഴക്കേതില്‍ വീട്ടില്‍ ലൈജു (32) അറസ്റ്റിലായത്.

പത്തനംതിട്ട | ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ ഒരാളെ 15 കിലോ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. അടൂര്‍ പഴകുളം പൊന്മാന കിഴക്കേതില്‍ വീട്ടില്‍ ലൈജു (32) അറസ്റ്റിലായത്.
പഴകുളം ഭാഗത്ത് രാത്രി സമയങ്ങളില്‍ ലൈജു മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് 26ന് രാത്രി അടൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി അന്‍ഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് യുവാവ് എക്സൈസിന്റെ വലയിലായത്. പത്തനംതിട്ട ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളില്‍ ലൈജുവിനെതിരേ കഞ്ചാവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ എക്സൈസ് നടപടിയാരംഭിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ മാരായ കെ അബിമോന്‍, കെ റെജി, പ്രിവന്റീവ് ഓഫീസര്‍ ഹരിഹരനുണ്ണി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജയശങ്കര്‍, ദീപക്, കിരണ്‍ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.