Death by drowning
ഇടുക്കിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

കട്ടപ്പന | ഇടുക്കി കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിന് സമീപം പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. അമ്പലമേട് സ്വദേശികളായ മഹേഷ് (38), അരുണ്‍ (40) എന്നിവരാണ് മരിച്ചത്. അമ്പലത്തിന്റെ കല്‍ക്കെട്ടിന്റെ പണി എടുക്കുന്ന ഇരുവരും വൈകിട്ട് പണി കഴിഞ്ഞ് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----