Connect with us

Kerala

കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മെഴുവേലി ശ്രീകൃഷ്ണപുരം ശിവരദന്‍ (21), മെഴുവേലി ശ്രീകൃഷ്ണപുരം പടിപ്പുരക്കല്‍ ലിജു ജോസ് (25) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | കുളനട രാമഞ്ചിറ റോഡില്‍ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. മെഴുവേലി ശ്രീകൃഷ്ണപുരം ശിവരദന്‍ (21), മെഴുവേലി ശ്രീകൃഷ്ണപുരം പടിപ്പുരക്കല്‍ ലിജു ജോസ് (25) എന്നിവരാണ് അറസ്റ്റിലായത്.

നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി. കെ എ വിദ്യാധരന്റെ മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് സംഘവും ഇലവുംതിട്ട പോലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ശിവരദന്റെ മടിക്കുത്തില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പൊതി കണ്ടെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടടുത്ത് കുളനട രാമഞ്ചിറ റോഡില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. ഡാന്‍സാഫ് സംഘത്തില്‍ എസ് ഐ. അജി സാമുവല്‍, സി പി ഒമാരായ മിഥുന്‍ ജോസ്, ബിനു, ശ്രീരാജ്, അഖില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

ഇലവുംതിട്ട എസ് ഐ. വിഷ്ണു, എ എസ് ഐ. വിനോദ്, എസ് സി പി ഒമാരായ ബിന്ദുലാല്‍, പ്രശാന്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

Latest