road accident
വയനാട് കാക്കവയലിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
മിൽക്ക് ടാങ്കറും കാറും കൂട്ടിയിടിക്കുകയായിരുന്നു.

കല്പറ്റ | വയനാട് കാക്കവയലിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പാട്ടവയല്‍ പുത്തന്‍പുരയില്‍ പ്രവീഷ് (39) ഭാര്യ ശ്രീജിഷ (32) ഇവരുടെ മാതാവ് പ്രേമലത ( 60 ) എന്നിവരാണ് മരിച്ചത്. കോഴിക്കോട് വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെ കാക്കവയല്‍ നഴ്‌സറി സ്റ്റോപ്പിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട കാര്‍ മില്‍മയുടെ ടാങ്കറില്‍ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഇവരുടെ രണ്ടര വയസ്സുള്ള മകന്‍ ആരവിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശ്രീജിഷയുടെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പ്രവീഷിന്റെയും പ്രേമലയുടെയും മൃതദേഹങ്ങൾ കല്പറ്റ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
---- facebook comment plugin here -----