Connect with us

Kerala

താനൂരിൽ മീലാദ് റാലിയിലേക്ക് കാർ ഇടിച്ചു കയറി രണ്ട് പേർക്ക് പരുക്ക്

കാർ ഓടിച്ചവർ മദ്യ ലഹരിയിൽ എന്ന് ദൃക്സാക്ഷികൾ

Published

|

Last Updated

താനൂർ | ആൽബസാറിൽ നിയന്ത്രണം വിട്ട കാർ മീലാദ് റാലിയിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരുക്കേറ്റു. എസ് വൈ എസ് പ്രവർത്തകരും ആൽബസാർ സ്വദേശികളുമായ ഷുഹൈബ്, റഷീദ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആൽബസാർ ഐ പി സിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.  താനൂർ നഗരസഭയിലെ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച  മീലാദ് യാത്രയിലേക്കാണ് അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചു കയറിയത്. റാലി മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട് റോഡിന്റെ ബാരിക്കേഡ് ഇടിച്ചു തകർത്ത ശേഷം കാർ ആളുകൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയായി രുന്നു. കാറിന്റെ അപകടകരമായ വരവ് കണ്ട് ആളുകൾ മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ സിറാജ് ലൈവിനോട് പറഞ്ഞു. താനൂർ പോലീസ് സംഭവ സ്ഥലത്തെത്തി.

Latest