Connect with us

International

ഇറാഖില്‍ ഐ എസ് ഭീകരാക്രമണത്തില്‍ രണ്ട് മരണം

ജവാലയില്‍ ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം .

Published

|

Last Updated

ബഗ്ദാദ് |  ഇറാഖില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ദിയാല പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.
ജവാലയില്‍ ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം . ഇതില്‍ സൈനികന്‍ കൊല്ലപ്പെടുകയും, നിരവധി സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

പ്രവിശ്യയുടെ വടക്കന്‍ മേഖലയിലെ ഗ്രാമത്തിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. റോഡരികില്‍ ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സാധാരണക്കാരനാണ് കൊല്ലപ്പെട്ടത്.

 

Latest