Kerala
നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം
2024 മെയ് 18നാണ് തിരുനെല്ലൂര്‍ സര്‍വീസ് സഹകരണ ബേങ്കിലെ കലക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയെ ഭര്‍ത്താവ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്
ആലപ്പുഴ | ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്.
2024 മെയ് 18നാണ് തിരുനെല്ലൂര്‍ സര്‍വീസ് സഹകരണ ബേങ്കിലെ കലക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയെ ഭര്‍ത്താവ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെത്തുടര്‍ന്നായിരുന്നു കൊലപാതകം.കളക്ഷന്‍ കഴിഞ്ഞ് അമ്പിളി സ്‌കൂട്ടറില്‍ മടങ്ങവെയായിരുന്നു തടഞ്ഞ് നിര്‍ത്തി ആക്രമിച്ചത്. നെഞ്ചത്തും കഴുത്തിലും മുതുകിലും കുത്തുകൊണ്ട് താഴെവീണ അമ്പിളിയെ പിന്നെയും നിരവധി തവണ കുത്തി മരണം ഉറപ്പാക്കി. 17 പ്രാവശ്യമാണ് അമ്പിളിയെ രാജേഷ് കുത്തിയത്.





