National
ഝാര്‍ഖണ്ഡിൽ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു
12 ട്രോളികളിലായി 70 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്

റാഞ്ചി | ഝാര്‍ഖണ്ഡിൽ വിനോദസഞ്ചാര മേഖലയായ ദിയോഗറില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം. അപകടത്തെ തുടര്‍ന്ന് റോപ്‌വേയിലുണ്ടായിരുന്ന 12 ട്രോളികളിലായി 70 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തിലേറെപ്പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
---- facebook comment plugin here -----