Connect with us

meta india

മെറ്റ ഇന്ത്യയിൽ രണ്ട് തലവന്മാർ രാജിവെച്ചു

ദിവസങ്ങൾക്ക് മുമ്പ് മെറ്റ ഇന്ത്യ തലവൻ അജിത് മോഹൻ രാജിവെച്ചിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | മാർക്ക് സക്കർബർഗിൻ്റെ മെറ്റ കമ്പനിയുടെ ഇന്ത്യൻ വിപണിയിൽ രണ്ട് തലവന്മാർ രാജിവെച്ചു. മെറ്റയുടെ കീഴിലുള്ള വാട്സ്ആപ് ഇന്ത്യ തലവൻ അഭിജിത് ബോസ്, മെറ്റ ഇന്ത്യ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാൾ എന്നിവരാണ് രാജിവെച്ചത്. ദിവസങ്ങൾക്ക് മുമ്പ് മെറ്റ ഇന്ത്യ തലവൻ അജിത് മോഹൻ രാജിവെച്ചിരുന്നു.

വാട്ട്‌സാപ്പ് പബ്ലിക് പോളിസി ഇന്ത്യന്‍ ഡയറക്ടറായ ശിവ്‌നാഥ് തുക്‌റാളിനെ മെറ്റ പബ്ലിക് പോളിസി ഡയറക്ടറായി നിയമിച്ചു. കഴിഞ്ഞ ദിവസം മെറ്റയില്‍ വമ്പന്‍ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 11,000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിടുന്നത്.