Connect with us

National

കാശ്മീരിൽ ഇരട്ട സ്ഫോടനം

ആറ് പേർക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതര

Published

|

Last Updated

ശ്രീനഗർ | ജമ്മു കാശ്മീരിലെ  നാർവാൾ  പ്രദേശത്ത് ഇരട്ട ബോംബ് സ്ഫോടനം. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.

15 മിനുട്ട് ഇടവേളകളിൽ വാഹനങ്ങളിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ നിരവധി വാഹനങ്ങൾ തകർന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര കാശ്മീരിൽ പ്രവേശിച്ചതിൻ്റെ അടുത്ത ദിവസമാണ് സ്ഫോടനം നടന്നത്. ഇത് യാത്രയുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ മുന്നോടിയായ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനിടെയാണ് അതീവ നിർണായക പ്രദേശമായ നാർവാളിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ വിശദമായ പരിശോധനയും അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest